പാഠപുസ്‌തക വിതരണം: എസ്‌എഫ്‌ഐ തിങ്കളാഴ്‌ച പഠിപ്പ് മുടക്ക് സമരം നടത്തും

തിരുവനന്തപുരം:| Last Modified ഞായര്‍, 7 ജൂണ്‍ 2015 (15:38 IST)
പാഠപുസ്‌തക വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് എസ്‌എഫ്‌ഐ തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി പഠിപ്പ്‌ മുടക്ക്‌ സമരം നടത്തും. പാഠപുസ്തകം സമയത്ത്‌
എത്തിക്കാനാവില്ലെന്ന്
ഉറപ്പായ സാഹചര്യത്തില്‍ പാഠപുസ്‌തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക്‌ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

കേരളത്തിലെയും ശിവകാശിയിലെയും സ്വകാര്യ പ്രസുകളില്‍ പാഠപുസ്‌തകങ്ങള്‍ അച്ചടിക്കാനാണ്‌
സര്‍ക്കാരിന്റെ പദ്ധതി.അച്ചടിക്ക്‌ സര്‍ക്കാര്‍ പ്രസുകളെ ഒഴിവാക്കുന്നത് കോടികളുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :