വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍; പിടിയിലായത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ജൂണ്‍ 2023 (12:26 IST)
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കായംകുളം എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിയായിരുന്നു നിഖില്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്തുവന്നതിന് പിന്നാലെയാണ് നിഖിലിനെ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയത്.

നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :