എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 1 മെയ് 2023 (16:05 IST)
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം സ്കൂൾ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം നടുക്കുന്ന് ലക്ഷ്മി ഭവനിൽ അനന്തു എന്ന 25 കാരനാണ് പോലീസ് പിടിയിലായത്.
മൊബൈൽ വഴി കുട്ടിയുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനാപുരം എസ്.എച്.ഒ ജയകൃഷ്ണൻ, എസ്.ഐ ശരത്ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.