ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

തിരുവനന്തപുരം, വെള്ളി, 12 ജനുവരി 2018 (10:20 IST)

സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കാന്‍ ചെലവാകുന്നതിന്റെ നാലില്‍ ഒരു ശതമാനം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ഇക്കാര്യങ്ങളെല്ലാം വരുന്ന ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകേണ്ടതുണ്ടെന്നും ഐസക്ക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് മിസോറാം ലോട്ടറി അനുവദിക്കില്ല. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ ഇതിനെ തടയാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. ചില ഏജന്റുമാരാണ് മിസോറാം ലോട്ടറിയുടെ വരവിനു കാരണം. അത്തരം ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; അഭിമാനത്തോടെ രാജ്യം

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയുടെ ...

news

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാ​ലി​ക​യെ പീഡിപ്പിച്ചു; പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ഏഴുവയസുകാരിയെ പീ​ഡി​പ്പി​ച്ച പൊ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ. ...

Widgets Magazine