ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല; ഒഴിഞ്ഞുമാറി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

രേണുക വേണു| Last Modified വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (09:37 IST)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍. ശശി തരൂര്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവരെല്ലാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകില്ലെന്ന നിലപാടിലാണ്. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ നിലപാടെടുത്തിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു എന്ന പരിഭവം മുല്ലപ്പള്ളി രാമചന്ദ്രനും ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തന്നെയാണ് മുല്ലപ്പള്ളിയുടേയും നിലപാട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുല്ലപ്പള്ളി ഇപ്പോള്‍ സജീവമല്ല. ശശി തരൂര്‍, കെ.സുധാകരന്‍ എന്നിവര്‍ ലോക്‌സഭയിലേക്ക് മത്സരിക്കാത്തത് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമുണ്ട്. ഇക്കാരണത്താലാണ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും നിലപാടെടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :