മുംബൈ|
Last Modified വ്യാഴം, 8 ജനുവരി 2015 (15:13 IST)
ഗുജറാത്തിലെ പോര്‍ബന്തറിന് സമീപംന് പാകിസ്ഥാനില്‍ നിന്നെത്തിയ ബോട്ടുകള്‍ സംശയാസ്പദമായി പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ കേരള തീരത്തും
സുരക്ഷ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ പെട്രോളിംഗിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ
ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ചേതക് ഹെലികോപ്റ്ററുകളും പെട്രോളിംഗ് നടത്തും.
കോഴിക്കോട് ,കൊച്ചി ,ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന തീരദേശ സേനയുടെ യുദ്ധക്കപ്പലുകളെല്ലാം ഉള്‍ക്കടലില്‍ നിരീക്ഷണത്തിനായി പുറപ്പെട്ടെട്ടുണ്ട്. പെട്രോളിംഗിനായി
കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉള്‍ക്കടലിലും തീരദേശത്തും നിയോഗിച്ചതായാണ് പ്രതിരോധ വകുപ്പ് വക്താവ് കൊച്ചിയില്‍ അറിയിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.