നൂറുദിനം പൂര്‍ത്തിയാക്കി രണ്ടാം പിണറായി സര്‍ക്കാര്‍

രേണുക വേണു| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (08:18 IST)

രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കി. കോവിഡ് മഹാമാരിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കോവിഡിനെ ഏറ്റവും നന്നായി പ്രതിരോധിച്ച സംസ്ഥാനമെന്ന് ഖ്യാതി നേടിയ കേരളത്തിലാണ് ഇപ്പോള്‍ പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതല്‍. ഇത് സര്‍ക്കാരിന് വെല്ലുവിളിയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. എന്നാല്‍, കേരള മോഡല്‍ പാളിയിട്ടില്ലെന്നും പ്രതിപക്ഷം ആശങ്ക പരത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ തിരിച്ചടിച്ചു.

2021 മേയ് 20-നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഒന്നാംസര്‍ക്കാരിന്റെ അവസാനകാലത്ത് തുടക്കമിട്ട നൂറുദിന കര്‍മപദ്ധതികള്‍ അതേരീതിയില്‍ പിന്തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ തുടക്കം. ഈ നൂറ് ദിന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയാണ് സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യം. കോവിഡ് വാക്‌സിന്‍ വിതരണത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :