അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി പുതുവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന

ശ്രീനു എസ്| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (16:14 IST)
അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കാന്‍ ആലോചന. പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ ഇത്തരത്തില്‍ ആരംഭിക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. മുഖ്യമന്ത്രി ഈ മാസം 17 ന് വിളിച്ചിട്ടുള്ള യോഗത്തില്‍
ഇക്കാര്യത്തില്‍ ഒരു
അന്തിമ തീരുമാനം ഉണ്ടാകും. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാവും തീരുമാനം എടുക്കുക. പത്ത്,പന്ത്രണ്ട് ക്ലാസ്സുകള്‍ തുടങ്ങുന്നതിനെ പറ്റി തീരുമാനം ഉണ്ടാകുമെങ്കിലും അവരുടെ പരീക്ഷയെ പറ്റി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും തീരുമാനം എടുക്കുക. പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ അധ്യാപകരോട് ഈ മാസം 17 ന് സ്‌കൂളുകളില്‍ എത്താന്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.

മറ്റു ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഈ വര്‍ഷം പരീക്ഷ ഉണ്ടാകില്ല എന്നാണ് പറയുന്നതെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടില്ല. 17-ാം തിയതി ഉള്ള യോഗത്തില്‍ അതിനും തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :