പ്ളസ് ടു സ്കൂളുകളുടെ പട്ടികയായി; കൂടുതല്‍ എറണാകുളം ജില്ലയ്ക്ക്

 പ്ളസ് ടു സ്കൂളുകള്‍ , തിരുവനന്തപുരം , മന്ത്രിസഭാ ,
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 17 ജൂലൈ 2014 (15:47 IST)
സംസ്ഥാനത്ത് പുതിയതായി അനുവദിച്ച പ്ളസ് ടു സ്കൂളുകളുടെ പട്ടികയായി. കൂടുതല്‍ സ്കൂളുകള്‍ ലഭിച്ചത് എറണാകുളം ജില്ലയ്ക്കാണ്
26 സ്കൂളുകള്‍. കുറവ്
കാസർകോട്,​ വയനാട് ജില്ലകൾക്കാണ്. രണ്ടിടത്തും ഓരോ സ്കൂളുകളാണ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയ്ക്ക് 15, കൊല്ലം - 13,​ ആലപ്പുഴ - 19,​ കോട്ടയം - 14,​ പത്തനംതിട്ട - 17,​ ഇടുക്കി - 11,​ തൃശൂർ,​ പാലക്കാട് - അഞ്ചു വീതം,​ കോഴിക്കോട്,​ മലപ്പുറം - രണ്ടു വീതം,​ കണ്ണൂർ - 3 എന്നിങ്ങനെയാണ് സ്കൂളുകള്‍ അനുവദിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗമാണ് സ്കൂളുകൾ നിശ്ചയിച്ചത്.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്ളസ് ടു കോഴ്സ് നിലവില്ലാത്ത 134 പഞ്ചായത്തുകളിൽ ഓരോ ബാച്ച് വീതമുള്ള സ്കൂളുകൾ ആരംഭിക്കാൻ ധാരണയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :