ചെങ്ങന്നൂർ|
Last Modified ശനി, 11 മെയ് 2019 (18:58 IST)
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തകഴി ഗവ യുപി സ്കൂൾ അധ്യാപിക
രജിത (39)യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
നടുവേദനയെ തുടർന്ന് മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രജിത. വെള്ളിയാഴ്‌ചയാണ് ഇവര്‍ ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോയത്. നാലുമാസം പ്രായമുള്ള മകൾക്ക് പാലു കൊടുത്ത ശേഷം മടങ്ങിവരാം എന്ന് ആശുപത്രി ജീവനക്കാരോട് പറഞ്ഞ ശേഷമാണ് യുവതി ആശുപത്രി വിട്ടത്.
ഉച്ചഭക്ഷണം നൽകാൻ ജീവനക്കാർ എത്തിയപ്പോള്‍ രജിതയെ മുറിയില്‍ കണ്ടില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഭർത്താവ് സുജിത്തിനെ വിവരം അറിയിച്ചു.
പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മാന്നാർ പന്നായി ടവർ ലൊക്കേഷൻ രജിത ഉണ്ടായിരുന്നതായി വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയോടെ മാന്നാർ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനാണ് സുജിത്. മക്കൾ: ദേവനന്ദ, നാലു മാസമായ കുട്ടിയും.