അസോസിയേറ്റ് ബാങ്കുകളെ എസ്‌ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം; എസ്‌ ബി ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്

അസോസിയേറ്റ് ബാങ്കുകളെ എസ്‌ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം; എസ്‌ ബി ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്

കൊച്ചി| JOYS JOY| Last Updated: വെള്ളി, 20 മെയ് 2016 (09:52 IST)
അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എസ് ബി ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് സമരം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്‌പുര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പണിമുടക്കുന്നത്.

അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ക്ക് പുറമേ ഭാരതീയ മഹിളാ ബാങ്കിനെയും ഏറ്റെടുക്കുകയാണ്. എസ് ബി ഐയുടെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് അസോസിയേറ്റ് ബാങ്കുകളെ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്. അസോസിയേറ്റ് ബാങ്കുകളെയെല്ലാം എസ് ബി ഐയില്‍ ലയിപ്പിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :