ഒരിക്കലും പേടിക്കാത്ത ആളായിരുന്നു ഞാൻ, പക്ഷേ ഇന്ന് ഞാൻ ഭയന്നു; സയനോരയ്ക്കും 'പണികിട്ടി'

യൂബർ വിളിച്ചതിന് ഗായിക സയനോരക്കും ഒാട്ടോ ഡ്രൈവർമാരുടെ ഭീഷണി

aparna shaji| Last Updated: വെള്ളി, 16 ഡിസം‌ബര്‍ 2016 (15:59 IST)
യൂബർ ടാക്സി വിളിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു പെൺകുട്ടിയ്ക്ക് നേരെ ടാക്സി ഡ്രൈവർമാർ ഭീഷണി ഉയർത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. അക്കൂട്ടത്തിൽ ഡ്രൈവർമാരുടെ വക ഭീഷണി കേട്ടവരിൽ അവസാനത്തെയാളാണ് ഗായിക സയനോരയും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗായിക വിളിച്ച യൂബർ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തിയത്. ടാക്സിയിൽ കയറാൻ ശ്രമിച്ച തന്നെ തടഞ്ഞതായും ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് സയനോര വ്യക്തമാക്കുന്നു. സാധാരണഗതിയിൽ പേടിക്കുന്ന ആളല്ല താനെന്നും എന്നാൽ ഇന്നത്തെ പുലരിയിൽ താൻ ശരിക്കും പേടിച്ചുവെന്നും സയനോര വ്യക്തമാക്കുന്നു. ഡ്രൈവറുടെ കോളറിൽ പിടിച്ച് പുറത്തിറക്കാൻ ശ്രമിച്ചതായും സയനോര വ്യക്തമാക്കുന്നു. തിരിച്ചു ബഹളം വച്ചപ്പോഴാണ് അവർ പിൻവാങ്ങിയത്. ഒറ്റക്ക് യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല, സ്റ്റേഷനു പുറത്തു നിന്നു മാത്രമേ കയറാൻ പാടുള്ളൂവെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. അങ്ങനൊരു നിയമം കേരളത്തിൽ ഉണ്ടോ എന്ന് സയനോര ചോദിക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല.- സയനോര പറയുന്നു.

നേരത്തേ, സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളിൽ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബർ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. പിന്നിട് സ്റ്റേഷനുകളിൽനിന്ന് സർവീസ് നടത്തുന്നതിൽനിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ദക്ഷിണ റെയിൽവേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...