എ കെ ജെ അയ്യര്|
Last Modified വെള്ളി, 28 ജനുവരി 2022 (10:41 IST)
ശാസ്താംകോട്ട : മത്സ്യ ഫാമിലെ ജീവനക്കാരായ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന നാല് പ്രതികളെ പോലീസ് പിടികൂടി. മൈനാഗപ്പള്ളി ചാങ്ങയിൽ വീട്ടിൽ ചിക്കു എന്ന അജ്മൽ (26), കല്ലേലിഭാഗം ശ്രീനിലയം ശങ്കർ (18), തൊടിയൂർ നാസില മനസിൽ നബീദ് (27), മൈനാഗപ്പള്ളി തടവിലയിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നവംബർ 29 നായിരുന്നു കേസിനു ആസ്പദമായ സംഭവം. കാരൂർക്കടവിലെ മത്സ്യഫാമിലെ
ജീവനക്കാരായ അഭിലാഷ്, ഷംനാദ് എന്നിവർ ബൈക്കിൽ വരുന്നതിനിടെ നാലുപേരും ചേർന്ന് വാളുമായി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂട്ടിയതോടെ പ്രതികൾ രക്ഷപ്പെട്ടു.
ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞയാഴ്ച കുമരകത്തു എത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.