തിരുവനന്തപുരം|
vishnu|
Last Modified ചൊവ്വ, 7 ഒക്ടോബര്‍ 2014 (16:40 IST)
ഗാന്ധിജയന്തി ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതിയെ അനുകൂലിച്ചതിന് ശശി തരൂരിനെതിരേ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി തീരുമാനമെടുത്തതിനു പിന്നാലെ തരൂരിന് പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖ് രംഗത്ത്.
തന്റെ ഫേസ്ബുക്ക് പേജില്‍കൂടിയാണ് സിദ്ദിഖ് തരൂരുന് പിന്തുണ് അറിയിച്ചത്. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടപ്പിലാക്കി കൊണ്ടിരുന്ന പദ്ധതിയെ പേരു മാറ്റി അവതരിപ്പിക്കുകയുമാണ് ചെയ്തതെന്നും പേര് മാറ്റിയത് കൊണ്ട് ഇത് കോണ്‍ഗ്രസ് പദ്ധതി അല്ലാതാവുന്നില്ലെന്നും അതിനെ സപ്പോര്‍ട്ട് ചെയ്യേണ്ടത് ഓരോ കോണ്‍ഗ്രസുകാരന്റെയും ഉത്തരവാദിത്തമാണെന്നും സിദ്ദിഖ് പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുന്നേ തന്നെ മഹാത്മാഗാന്ധി പ്രാമുഖ്യം കൊടുത്ത ഒന്നാണ് ശുചിത്വം എന്നത്. അതിനാല്‍ ആ ലക്ഷ്യം സ്വാതന്ത്ര്യാനന്തരം തുടര്‍ന്ന് പോന്നതും കോണ്‍ഗ്രസാണ് ,
1999ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ഗ്രാമീണ ശുചിത്വ പദ്ധതിയെ എന്‍.ഡി.എസര്‍ക്കാര്‍ ടോട്ടല്‍ സാനിട്ടേഷന്‍ കാന്പെയ്ന് എന്ന പേരില്‍ രൂപമാറ്റം വരുത്തി.
മഹാത്മാഗാന്ധിയുടെ പേരില്‍ നടപ്പിലാക്കി കൊണ്ടിരുന്ന ഒരു പദ്ധതി നരേന്ദ്ര മോദി പേര് മാറ്റിയത് കൊണ്ട് അവര്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അല്പത്വമാണ്. ഈ പദ്ധതിക്ക് പിന്തുണ നല്കാന് ശശി തരൂര്‍ എം.പി എടുത്ത തീരുമാനം തികച്ചും ശരിയാണ്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മനസിലാക്കണം- സിദ്ദിഖ് അഭിപ്രായപ്പെടുന്നു.