അറസ്റ്റോ... എന്നേയോ? ആരുപറഞ്ഞു?, ഞെട്ടിത്തരിച്ച് തരൂര്‍

ശശി തരൂര്‍, സുനന്ദാ പുഷ്കര്‍, ഡല്‍ഹി പൊലീസ്
തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (15:41 IST)
സുനന്ദാ പുഷ്കറിന്റെ മരണത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിന്‍ എന്ന വാര്‍ത്തകള്‍ ശശി തരൂര്‍ നിഷേധിച്ചു. ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ തരൂര്‍ അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അന്വേഷണ സംഘം തന്നോടാണോ മാധ്യമങ്ങളോടാണോ ആദ്യം ചോദിക്കുക എന്നാണ് തരൂര്‍ ചോദിച്ചത്.

ഇപ്പോള്‍ പുറത്തു വരുന്ന പല വാര്‍ത്തകളും തന്നെ ഞെട്ടിക്കുന്നതായും മാധ്യമങ്ങളിലൂടെ കാണുന്നതെല്ലാം നുണയാണെന്നും തരൂര്‍ പറഞ്ഞു. തരൂരുനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ദമായ മൊഴികളാണ് ലഭിച്ചതെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയെന്നുമായിരുന്നു വാര്‍ത്തകള്‍. സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങളെ തരൂര്‍ വിമര്‍ശിക്കുന്നത് ആദ്യമായല്ല. തുടക്കം മുതലേ മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണെന്ന് തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് ശേഷം ശശി തരൂരിനെ മൂന്ന് തവണയാണ് ഡല്‍ഹി പോലീസ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യും എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ സമ്മതം കൂടാതെ ഡല്‍ഹി വിട്ട് പോകരുതെന്നാണ് ശശി തരൂരിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :