ടോമിൻ തച്ചങ്കരിയെ മാറ്റിയതിൽ തനിക്ക് സന്തോഷവും ഖേദവുമില്ല: എ കെ ശശീന്ദ്രൻ

പുതിയ ഗവൺമെന്റ് അധികാരമേറ്റതിനു ശേഷം വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

tomin thachakari, ak saseendran, pinarayi vijayan ടോമിൻ തച്ചങ്കരി, എ കെ ശശീന്ദ്രൻ, പിണറായി വിജയന്‍
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (12:30 IST)
പുതിയ ഗവൺമെന്റ് അധികാരമേറ്റതിനു ശേഷം വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ടോമിൻ തച്ചങ്കരിയുടെ കാര്യത്തിൽ അത് അൽപം വൈകിപ്പോയെന്നും തച്ചങ്കരിയെ മാറ്റിയതിൽ തനിക്ക് സന്തോഷവും ഖേദവും ഇല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

തന്റെ പിറന്നാള്‍ ഗതാഗത വകുപ്പില്‍ തച്ചങ്കരി ആഘോഷിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍
ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് തച്ചങ്കരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതിനാല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും മന്ത്രിമാരും അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :