കൊച്ചി|
JOYS JOY|
Last Modified തിങ്കള്‍, 25 ജനുവരി 2016 (11:31 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട്
സരിത എസ് നായരുടെ കത്ത് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സോളാര്‍ കമ്മീഷന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സരിതയുടെ വിവാദക്കത്ത് ഹാജരാക്കണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് ആഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.
അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‌കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സോളാര്‍ കമ്മീഷനു മുമ്പിലെത്തി.
സോളാര്‍ കമ്മീഷനു മുമ്പില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും ചെയ്തു. സോളാര്‍ കേസില്‍ പ്രതികളെ സഹായിക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സത്യവാങ്‌മൂലത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജു രാധാകൃഷ്‌ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്. എന്നാല്‍, ഇതിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി.