സരിതയുടെ രക്തസമ്മർദ്ദമൊക്കെ തീരും; പ്രസക്തമെന്ന് തോന്നുന്ന ചോദ്യങ്ങള്‍ ചോദിക്കും: സോളാര്‍ കമ്മീഷന്‍

ജി ശിവരാജൻ കമ്മിഷൻ , സോളാര്‍ കമ്മീഷന്‍ , സരിത എസ് നായര്‍
കൊച്ചി| jibin| Last Updated: ബുധന്‍, 16 ഡിസം‌ബര്‍ 2015 (14:26 IST)
സോളർ കമ്മിഷന് മുമ്പാകെ മൊഴി നല്‍കാന്‍ മടിക്കുന്ന സരിത എസ് നായരെ വിമര്‍ശിച്ച് ജസ്റ്റിസ് ജി ശിവരാജൻ കമ്മിഷൻ. സരിത കമ്മീഷനില്‍ ഹാജരാകാതിരിക്കുന്ന സാഹചര്യം സംശയകരമായി കാണേണ്ടിവരും. ചോദ്യം ചെയ്യലിനിടയില്‍ ചൊവ്വാഴ്‌ച സരിതയുടെ മൂക്കില്‍ നിന്ന് രക്തം വന്നത് കരയുന്നതിനിടെയില്‍ മൂക്ക് തിരുമ്മിയപ്പോൾ ആണ്. അതിന് കാരണമായത് അവര്‍ ഉപയോഗിച്ചിരുന്ന മൂക്കുത്തിയായിരുന്നുവെന്നും കമ്മിഷൻ പറഞ്ഞു.

കേസിന്റെ കാര്യങ്ങൾക്ക് ആവശ്യമുള്ള ഒരു വാചകമാണു താൻ ചോദിച്ചത്. ഇതേ തുടര്‍ന്നാണ് സരിത കരയുകയും മൂക്കുത്തിരുമുകയും ചെയ്‌തത്. തുടര്‍ന്ന് രക്തം വന്നപ്പോള്‍ രക്തസമ്മർദമെന്നു പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്ന സരിത മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആരോഗ്യത്തോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സരിതയുടെ പുറത്തിറങ്ങിയുള്ള അഭിപ്രായങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കിളി പറയുന്നതുപോലെ ഇവിടെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടുപോയാൽ സരിതയുടെ രക്തസമ്മർദമൊക്കെ തീരുമെന്നും ജസ്റ്റിസ് ജി ശിവരാജൻ പറഞ്ഞു.

18ന് തെളിവെടുപ്പിന് ഹാജരാകാനാകുമോ എന്ന് ചോദിച്ചപ്പോള്‍ അന്നും കഴിയില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് തെളിവെടുപ്പ് 21 ലേക്ക് മാറ്റി. തെളിവെടുപ്പ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ല, എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :