സരിത എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചു; ഇനി രാഹുലിനെതിരെ വയനാട്ടില്‍

  Saritha s nair , election , Ernakulam , police , congress , കോണ്‍ഗ്രസ് , രാഹുല്‍ ഗാന്ധി , ഹൈബി , സരിത എസ് നായര്‍
കൊച്ചി| Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (18:57 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ മത്സരംഗത്തുള്ള എറണാകുളം ലോക്‍സഭ മണ്ഡലത്തിലും മത്സരിക്കാനുറച്ച് സരിത എസ് നായര്‍.

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ വൈ സഫിറുള്ള മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും നാളെ പത്രിക സമര്‍പ്പിക്കുമെന്ന് സരിത പറഞ്ഞു. എറണകുളം കളക്ട്രേറ്റിൽ നാം‌നിർദേശ പത്രിക വാങ്ങാൻ എത്തിയപ്പോഴായിരുന്നു എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതായി സരിത വ്യക്തമാക്കിയത്.

താൻ നൽകിയ പരാതിയിൽ പ്രതികളായവര്‍ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം. ഈ സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനാണ് സ്ഥാനാര്‍ഥിയാകുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :