സരിതയോട് തെളിവ് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായി എബ്രഹാം കലമണ്ണില്‍

കൊച്ചി| JOYS JOY| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (14:28 IST)
മുഖ്യമന്ത്രിക്കായി തെളിവ് നശിപ്പിക്കാന്‍ സരിത എസ് നായരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായി എബ്രഹാം കലമണ്ണില്‍. സോളാര്‍ കമ്മീഷനില്‍ മൊഴി നല്കവേയാണ് എബ്രഹാം കലമണ്ണില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സരിതയുടെ സഹായി വിനു കുമാര്‍ തന്നെ വന്നു കണ്ടത് തന്റെ മെഡിക്കല്‍ കോളജില്‍ എന്‍ ആര്‍ ഐ സീറ്റുമായി ബന്ധപ്പെട്ട അഡ്‌മിഷന്‍ കാര്യത്തിന് വേണ്ടിയാണെന്നും കലമണ്ണില്‍ പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിഷയം ഇയാളുമായി സംസാരിച്ചിട്ടില്ലെന്നും കലമണ്ണില്‍ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി മുഖ്യമന്ത്രിയെ വ്യക്തിപരമായി പരിചയം ഉണ്ട്. അങ്ങനെയുള്ള തനിക്ക് സരിത മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ഇന്നു വരെ സരിത തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും എബ്രഹാം പറഞ്ഞു.

സരിതയെ വിളിച്ച് നിലമേലില്‍ വെച്ച് കാണണമെന്ന് പറഞ്ഞിട്ടില്ല. തന്നെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടത് വിനുവാണെന്നും കമ്മീഷന്‍ മുമ്പാകെ ഇയാള്‍ പറഞ്ഞു. അതേസമയം, എബ്രഹാം കലമണ്ണുമായുള്ള സംഭാഷണത്തി​ന്റെ ടേപ്പ് സരിത ഹാജരാക്കിയിട്ടുണ്ടെന്നും ഇത്​ കേൾപ്പിക്കണോ എന്നും സോളാർ കമീഷൻ ചോദിച്ചു.

ഒരു തവണ 50,000 രൂപ വാങ്ങിയ വ്യക്തിയെ വീണ്ടും കണ്ട താങ്കൾ മഹാനാണെന്ന് സോളാർ കമ്മീഷൻ പരിഹസിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :