സച്ചിനെക്കുറിച്ച് പറയാൻ ഇതിലും വലിയ വാക്കുകൾ ഇല്ല! സന്തോഷ് പണ്ഡിറ്റ് മുത്താണ്

സച്ചിൻ ഔട്ട് ആയാൽ ടി വി ഓഫ് ചെയ്തു എഴുന്നേറ്റ് പോകുന്ന ഒരു കാലമുണ്ടായിരുന്നു, സച്ചിന് പകരമെത്താൻ കോഹ്‌ലിക്കാകില്ല: പണ്ഡിറ്റ്

aparna shaji| Last Updated: ചൊവ്വ, 21 മാര്‍ച്ച് 2017 (12:24 IST)
ഇതിഹാസമാണ് സച്ചിൻ ടെണ്ടുൽക്കർ. ഒരു ജനതയുടെ മുഴുവൻ ആവേശമാണ് അദ്ദേഹം. എന്നാൽ, വളർന്നു വരുന്ന ഇപ്പോഴത്തെ തലമുറയിലെ ചിലർ സച്ചിനേയും വീരാട് കോഹ്‌ലിയേയും ഇടയ്ക്കൊക്കെ താരതമ്യം ചെയ്യാറുണ്ട്. ഇതിനെതിരെ ശക്തമായ വാക്കുകളിലൂടെ മറുപടി നൽകുകയാണ് സന്തോഷ് പണ്ഡിറ്റ്. സച്ചിന് തുല്യം സച്ചിൻ മാത്രമാണെന്ന് ഒരിക്കൽ കൂടി നാം തിരിച്ചറിയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലൂടെ:

വിരാട് കൊഹ്‌ലി ഇന്ത്യയുടെ അഭിമാനം തന്നെ ആണ്, സംശയം ഇല്ല. പക്ഷെ സച്ചിനെ മറികടന്നു കോഹ്ലി, സച്ചിനെ നിഷ്പ്രഭനാക്കി കോഹ്ലിയുടെ പ്രയാണം എന്നൊക്കെ എഴുതി പിടിപ്പിക്കുന്നവരുടെ മുന്നിലേക്ക് രണ്ടു വാക്കുകൾ.

കോഹ്‌ലി ഇന്ത്യൻ ടീമിലേക്ക് കടന്നു വരുമ്പോൾ നമ്മുടെ ക്രിക്കറ്റ് ടീം "ടീം ഇന്ത്യ "ആണ്. അതായത് ലോകത്തെ എണ്ണം പറഞ്ഞ വമ്പന്മാരെ ഒക്കെ മൂക്ക് കുത്തിച്ചു സച്ചിനും സേവാഗും, ഗാംഗുലിയും ദ്രാവിഡും ലക്ഷമണും ഒക്കെ ചേർന്ന് പണിതുയർത്തിയ ഒരു കൂറ്റൻ ഗോപുരത്തിൽ കല്ലുകൾ പെറുക്കി വച്ച് മുകളിലേക്ക് കയറേണ്ട പണിയെ കോഹ്‌ലിയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

സച്ചിൻ എന്ന 15 വയസ്സുകരാൻ 1989 ൽ ബാറ്റും പിടിച്ചു ഇന്ത്യൻ ടീമിലെ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ പ്രതാപം നഷ്ടപെട്ട ഒരു പഴയ പന്തയകുതിര ആയി മാറിയിരുന്നു ഇന്ത്യ. സച്ചിൻ ഔട്ട്‌ ആയാൽ TV ഓഫ് ചെയ്തു ജനങ്ങൾ എഴുന്നേറ്റ് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ത്യക്ക്. സച്ചിന് വേണ്ടി ഒരു രാജ്യം മുഴുവൻ പ്രാർത്ഥിച്ചിരുന്ന കാലം ഉണ്ടായിരുന്നു. സച്ചിന്റെ കവർ ഡ്രൈവുകൾ ഗ്രൗണ്ടിൽ നിന്ന് പൊങ്ങിപോയാൽ അത് നിലത്തു കുത്തുന്ന വരെ ഹൃദയം നിന്ന് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ത്യക്കാരന്.

ഒരു മികച്ച ടീം പറഞ്ഞ ഒരു വാചകം കടം എടുത്താൽ , "ലോക ചാംമ്പ്യന്മാർ ആയ ഞങ്ങൾ തോറ്റത് ഇന്ത്യയോടല്ല , സച്ചിൻ എന്ന ഒരാളോടാണ് " എന്ന്. ഒരു നൂറു സംഭവങ്ങൾ ഉണ്ട് ഇന്ത്യക്കാരനായ ഒരു ക്രിക്കറ്റ് പ്രേമിക്ക് ഞാൻ എങ്ങനെ സച്ചിനിസ്റ്റ് ആയി എന്ന് പറയാൻ. ആ ചതുര കള്ളിയിൽ ബാറ്റും ഏന്തി സച്ചിൻ നിൽക്കുന്ന സമയം വരെ നമ്മൾ തോൽവി അംഗീകരിക്കില്ലായിരുന്നു.

സച്ചിൻ ഒരു ക്രിക്കറ്റ് പ്രേമിയുടെ ക്രിക്കറ്റ് ആസ്വദനത്തിലെ ഒരു രുചിയുള്ള ഒരു ചേരുവ ആയിരുന്നു. അതില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാൻ ഞങ്ങൾ പഠിച്ചു വരുന്നതെ ഉള്ളൂ. കോഹ്‌ലി പോയാൽ , യുവരാജ് വരും, യുവരാജ് പോയാൽ ധോണി വരും എന്ന ആ ക്രമം ഒരു പക്ഷെ പുതിയതാണ്. സച്ചിൻ പടുത്തുയർത്തിയ രാജകിയ റെക്കോഡുകൾ ഇന്നിങ്‌സുകൾ. സച്ചിനു തുല്യം സച്ചിൻ മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :