‘ഈ മുടി സഖാവ് പിണറായി വിജയനും മണിക്കും ഇരിക്കട്ടെ‘; വനം മുറിച്ചതിൽ പ്രതിഷേധിച്ച് സ്വന്തം മുടി മുറിച്ച് നൽകി മീന

Last Modified ബുധന്‍, 19 ജൂണ്‍ 2019 (16:55 IST)
വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി ശാന്തിവനത്തിലെ മരങ്ങള്‍ വീണ്ടും മുറിച്ച കെ എസ് ഇ ബിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ശാന്തിവനത്തിന്റെ ഉടമ മീന മേനോൻ പരസ്യമായി സ്വന്തം മുടി മുറിച്ചു. കാവിന് ഉള്ളിലുള്ള എട്ട് മരങ്ങള്‍ കൂടി മുറിക്കുകയാണ് കെ എസ് ഇ ബി.

മരംമുറിക്കുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്ന് മീന മേനോന്‍ പറയുന്നു. കാവ് നശിപ്പിക്കുന്നതിനെതിരായ സമരങ്ങളൊന്നും ഫലം കാണാതെ ആയതോടെയാണ് മീന സ്വന്തം മുടി മുറിച്ച് നൽകിയത്.

മുറിച്ച മുടി മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതമന്ത്രി എം എം മണിക്കും അയച്ച് കൊടുക്കുമെന്നും അവർ പരസ്യമായി അറിയിച്ചു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെ 110 കെവി ലൈന്‍ വലിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. മരങ്ങള്‍ മുറിക്കുന്നത് ശാന്തിവനത്തിലെ ജൈസമ്പത്തിനെ നശിപ്പിക്കുമെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :