ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (16:39 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. ബേക്കറി തൊഴിലാളിയായ സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുരണ്ടുപേരും പിടിയിലായത്. കേസില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിച്ച് വരുകയാണ്. ഈമാസം പതിനഞ്ചിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ചിത് കൊല്ലപ്പെടുന്നത്. ഭാര്യയുമായി ബന്ധുവീട്ടില്‍ പോയി വരുകയായിരുന്നു. ഭാര്യയുടെ മുന്നിലിട്ടാണ് നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലയിലേറ്റ വെട്ടായിരുന്നു മരണകാരണം. സംഭവത്തിന് പിന്നില്‍ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :