സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കും

Sandeep Varrier
Sandeep Varrier
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2024 (12:19 IST)
സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കുമെന്ന് സൂചന. പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. എഐസിസി നേതൃവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. സംസ്ഥാനനേതൃത്വത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ആളല്ല താനെന്നും തിരഞ്ഞെടുപ്പ് ജയം നേതൃത്വത്തിലുള്ള അംഗീകാരമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

താന്‍ ഇപ്പോള്‍ ഏകാധിപത്യ അന്തരീക്ഷത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ദില്ലിയിലെത്തിയ സന്ദീപ് വാര്യരെ ഏഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :