ഞാന്‍ നിരപരാധി: സലീം രാജ്

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:41 IST)
കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസിൽ താൻ നിരപരാധിയാണെന്ന് മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ്.
സത്യം പുറത്തു വരുമെന്നും സലിംരാജ് പറഞ്ഞു. ഭൂമിയിടപാട് കേസിൽ തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ സലിംരാജ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഭൂമി തട്ടിപ്പു കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖകളിലും ഞാൻ ഒപ്പിട്ടിട്ടില്ല. ആറ് കരാറുകളിൽ എന്റെ പേരുണ്ടെന്നത് തെറ്റായ വിവരമാണ്- സലീംരാജ് പറഞ്ഞു. സലിംരാജിനെ കൂടാതെ മറ്റ് ഏഴ് പേർക്ക് കൂടി കോടതി ജാമ്യം അനുവദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :