സലിം കുമാര്‍ രാജി വെക്കേണ്ടതില്ലായിരുന്നു; മോഹന്‍‌ലാല്‍ പത്തനാപുരത്ത് പോയതില്‍ തെറ്റില്ല, ഗണേഷ് അടുത്ത സുഹൃത്ത്- മുകേഷ്

മോഹന്‍‌ലാല്‍ പത്തനാപുരത്ത് പോയതില്‍ എതിര്‍ക്കേണ്ടതില്ല

സലിം കുമാർ , മമ്മൂട്ടി , താരസംഘടന അമ്മ , ഗണേഷ് കുമാര്‍ , മോഹന്‍ലാല്‍ പത്തനാപുരത്ത് , മുകേഷ്
കൊല്ലം| jibin| Last Updated: വെള്ളി, 13 മെയ് 2016 (15:24 IST)
താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ്കുമാറിന്റെ പ്രചരണത്തിന് മോഹൻലാൽ എത്തിയത് നല്ല കാര്യമാണെന്ന് നടന്‍ മുകേഷ്. പത്തനാപുരത്ത് മോഹന്‍‌ലാല്‍ പോയതില്‍ തെറ്റില്ല. കൊല്ലത്ത് പ്രചാരണത്തിനായി വ്യാഴാഴ്‌ച അദ്ദേഹം വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാൽ പത്തനാപുരത്ത് പോയതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അദ്ദേഹം രാജി വെക്കേണ്ടതില്ലായിരുന്നു. മോഹന്‍‌ലാല്‍ പത്തനാപുരത്ത് പോയതില്‍ എതിര്‍ക്കേണ്ടതില്ല. ഓരോരുത്തരുടെയും സ്വന്തം തീരുമാനങ്ങളാണ് അവയെന്നും മുകേഷ് പറഞ്ഞു. ഗണേഷ് കുമാര്‍ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര താരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിൽ പ്രതിഷേധിച്ചാണ് സലിം കുമാര്‍ രാജിവച്ചത്. രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പത്തനാപുരത്ത് മൽസരിക്കുന്ന ഗണേഷ് കുമാറിന്റെ പ്രചാരണത്തിനു എത്തിയതാണ് സലിം കുമാറിനെ ചൊടിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :