‘നഴ്സുമാര്‍ക്ക് ശമ്പള കുടിശിക ലഭിക്കും; പുനരധിവാസം ഉറപ്പാക്കും’

തിരുവനന്തപുരം| Last Modified ശനി, 12 ജൂലൈ 2014 (08:52 IST)
ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാരുടെ ഇന്ത്യന്‍ എംബസിക്ക് കൈമാറാന്‍ ഇറാഖ് ഭരണകൂടം സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ഇന്ത്യന്‍ എംബസിക്ക് ഇറാഖ് ഭരണകൂടം കൈമാറുന്ന ശമ്പളം അടുത്തയാഴ്ച മുതല്‍ നഴ്‌സ്മാര്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറാഖില്‍ നിന്ന് തിരിച്ചെത്തുന്ന എല്ലാ നഴ്‌സുമാരുടേയും പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ച്ച യോഗത്തിലാണ് പുനരധിവാസവും സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനമുണ്ടായത്.

അതിനിടെ തിരിച്ചെത്തിയ 46 നഴ്‌സുമാര്‍ക്ക് സികെ മേനോന്‍ ഗ്രൂപ്പ്
300000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് യോഗ്യത പരീക്ഷ പാസാകുന്നതിനും വിദേശത്ത് ജോലി ലഭ്യമാകുന്നതിനും വേണ്ട സഹായങ്ങള്‍ വിവിധ സംഘടകനകള്‍ വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രിയുമായി കൂടികാഴ്ചക്കെത്തിയ നഴ്‌സുമാരുമായി ആസ്റ്റര്‍ മെഡിസിറ്റി, സി കെ മേനോന്‍ ഗ്രൂപ്പ്, അല്‍ അബീര്‍, കിംസ്, ബീആര്‍ ഷെട്ടി, അറ്റ്‌ലസ് ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ആസ്റ്റര്‍ മെഡിസിറ്റി 25,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കിയതിനൊപ്പം വിവിധ ആശുപത്രികളില്‍ ജോലിക്കുളള അവസരം നല്‍കുമെന്നും അറിയിച്ചു. നഴ്‌സുമാര്‍ക്ക് യോഗ്യത പരീക്ഷ പാസാകുന്നതിനുളള സാമ്പത്തിക സഹായമടക്കം വിദേശത്ത് ജോലി വാഗ്ദാനമാണ് അറ്റ്‌ലസ് ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രിമരായ കെസി ജോസഫ്, കെ എം മാണി അടൂര്‍ പ്രകാശ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :