സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 നവംബര്‍ 2024 (18:32 IST)
ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുമ്പോള്‍ ഇവിടെ കുറ്റി വയ്ക്കുകയും ഊരുകയുമാണെന്ന് മന്ത്രി സജി ചെറിയാന്‍. കേരള ക്രിയേറ്റേഴ്‌സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് മന്ത്രി സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ഇപ്പോഴും കെ റെയിലിനൊപ്പമാണ്, ചൈനയില്‍ മണിക്കൂറുകള്‍ 650 കിലോമീറ്റര്‍ പോകുന്ന ട്രെയിനുകളാണുള്ളത്. നമ്മളെക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവിടെ കുറ്റിയിടുകയും കുറ്റി ഊരുകയുമാണ് ചെയ്യുന്നത്.
ഗോവിന്ദന്‍ മാഷ് ഒരു ഉദാഹരണം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കളിയാക്കുന്ന രീതിയാണ് എല്ലാവരും സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രി സജി ചെറിയാനെതിരെയുള്ള ഭരണഘടന വിരുദ്ധ പരാമര്‍ശ കേസ് അവസാനിച്ച പോലീസ് നടപടിക്കെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.