'കുഞ്ഞുവിനെ ഗൾഫിൽ കൊണ്ടുപോകണം';ലിനിയുടെ അവസാനത്തെ ആഗ്രഹവും സഫലമാക്കി സജീഷ്

ലിനി ഭര്‍ത്താവ് സജീഷിന് വേണ്ടി എഴുതിയ കത്തിലെ ആഗ്രഹങ്ങളിലൊന്നായിരുന്നു മകന്‍ കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നത്.

Last Modified വ്യാഴം, 2 മെയ് 2019 (10:59 IST)
കേരളത്തിന്റെ നിപ്പാ അതിജീവനത്തിന്റെ പ്രതീകമാണ് സിസ്റ്റര്‍ ലിനി. സ്വന്തം ജീവന്‍ അപകടത്തിലാകുന്നത് അവഗണിച്ച് രോഗബാധിതരെ ശുശ്രൂഷിക്കാന്‍ പരിശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയുടെ നിസ്വാര്‍ത്ഥത വലിയ ചര്‍ച്ചായിരുന്നു. ലിനി ഭര്‍ത്താവ് സജീഷിന് അവസാനമായി എഴുതിയ കത്തും നെഞ്ചില്‍ തൊടുന്നതായിരുന്നു. ലിനി ഭര്‍ത്താവ് സജീഷിന് വേണ്ടി എഴുതിയ കത്തിലെ ആഗ്രഹങ്ങളിലൊന്നായിരുന്നു മകന്‍ കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നത്. മകന്‍ കുഞ്ഞുവുമായി ഗള്‍ഫിലെത്തിയ അനുഭവം സജീഷ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തറും റേഡിയോ സുനോ 91.7 എഫ് എമ്മും പ്രസ്സ് ഫോര്‍ മീഡിയയും ചേര്‍ന്ന് ഒരുക്കിയ ''ഭൂമിയിലെ മാലാഖമാര്‍'' എന്ന ചടങ്ങിനായാണ് സജീഷ് മകനുമായി ഗള്‍ഫിലെത്തിയത്.

ഖത്തര്‍ യാത്രയിലൂടെ കുഞ്ഞുവിനെ ഗള്‍ഫിലെത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു
സജീഷ്. ഖത്തറിലെ നഴ്‌സുമാരുടെ സ്‌നേഹവും സമ്മാനവും മറക്കാന്‍ കഴിയില്ലെന്ന് സജീഷ്.ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ഖത്തറില്‍ വച്ചായിരുന്നു. റിമാ കല്ലിങ്കല്‍, ടൊവിനോ തോമസ് ,രേവതി, പാര്‍വതി, ആസിഫലി, പൂര്‍ണിമാ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് നിപ്പാ അതിജീവനം പ്രമേയമായ സിനിമയിലെ താരങ്ങള്‍.

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഖത്തര്‍ സന്ദര്‍ശനം മറക്കാനാവാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. ശരിക്കും ഖത്തര്‍ സന്ദര്‍ശനം കുഞ്ഞുവാണ് ആഘോഷിച്ചത്. മിയ പാര്‍ക്കിലെ റൈഡുകൾ‍, ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലെ കുളി, മാളുകള്‍ കറങ്ങി ടോയ്‌സ് വാങ്ങി കൂട്ടല്‍ അങ്ങനെ അവന്‍ ആര്‍മാദിക്കുകയായിരുന്നു. ഖത്തറിലെ മലയാളികള്‍ അവനെ നല്ലവണ്ണം ലാളിച്ചു. വൈറസ് സിനിമയുടെ ട്രെയിലര്‍ ശരിക്കും എന്നെ ഞെട്ടിച്ചു. റിമയുടെ സീന്‍ കണ്ടപ്പോള്‍ സ്‌ക്രീനില്‍ ലിനി ആണോ എന്ന് ഒരു നിമിഷം സംശയിച്ചു. ആ സീന്‍ വന്നപ്പോള്‍ കാണികളുടെ നീണ്ട കൈയ്യടി ലിനിയോടുളള അവരുടെ സ്‌നേഹം എത്രമാത്രം ആണെന്ന് മനസ്സിലായി. ട്രെയിലര്‍ നിപ ഭീതി നിറഞ്ഞ നാളുകളിലേക്ക് മനസ്സിനെ കൊണ്ടുപോയി. ചടങ്ങില്‍ വച്ച് സംവിധായകന്‍ ആഷിക്ക് അബുവില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ആ സമയം ലിനിയുടെ മുഖചിത്ര കാരികേച്ചര്‍ കരീം ഗ്രാഫിയില്‍ നിന്നും ഏറ്റു വാങ്ങിയത് വളരെ അപ്രതീക്ഷിതമായി. പിന്നെ റേഡിയോ സുനോ എഫ് എം സ്റ്റുഡിയോയില്‍ വച്ച് ഞാനും കുഞ്ഞുവും പങ്കെടുത്ത അഭിമുഖപരിപാടിയില്‍ കുഞ്ഞു പാട്ട് പാടിയത് വേറിട്ട ഒരു അനുഭവമായി. റേഡിയോ ആര്‍ ജെ മാരുടെ എല്ലാം ലാളനയും സമ്മാനവും ഏറ്റുവാങ്ങി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

തൃശൂരും പാലക്കാടും വേനല്‍ മഴ

തൃശൂരും പാലക്കാടും വേനല്‍ മഴ
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് ...

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി
കളമശ്ശേരിയിലെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. ...

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, ...

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ
ശരീരം വണ്ണം വെയ്ക്കുമോ എന്ന് വണ്ണം തീരെ കുറഞ്ഞ സാഹചര്യത്തിലും അനോക്‌സിയ നെര്‍വോസ എന്ന ...

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ...

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നാളെ നടക്കുന്ന പൊങ്കാലയില്‍ ഹരിത ചട്ടം പൂര്‍ണ്ണമായും പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ...

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ ...

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു
എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു. ...