സഖാവും പൂമരവും മോഷ്ടിച്ചതോ; ശരിക്കും ആരുടേതാണ് സഖാവ്?

സഖാവ് എഴുതിയതാര്?

aparna shaji| Last Modified ഞായര്‍, 7 ഓഗസ്റ്റ് 2016 (15:28 IST)
പ്രേമമായിരുന്നു എന്നിൽ സഖാവെ... പേടിയായിരുന്നെന്നും പറഞ്ഞിടാൻ... സഖാവിനോടുള്ള പൂമരത്തിന്റെ പ്രണയം ആര്യ ദയാലിന്റെ ശബ്ദമാധുര്യത്തിൽ പുതിയ മാനം കൈവന്നു. വിപ്ലവവും പ്രണയവും ചാലിച്ച് സഹസംവിധായകനായ സാം മാത്യു രചിച്ച സഖാവ് എന്ന ആര്യ ദയാല്‍ ആലപിക്കുകയും അത് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഇട്ട് ഹിറ്റ് നേടുകയും ചെയ്തത് ഈ അടുത്ത ദിവസങ്ങളിലാണ്.

എന്നാൽ സഖാവും പൂമരവും വിവാദങ്ങളിലേക്ക് നടന്നു കയറുകയാണെന്ന കാര്യം അവർ അറിഞ്ഞിരുന്നോ. കൊല്ലപ്പരീക്ഷയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൂചിപ്പിക്കുന്ന കവിത കൊല്ലപ്പരീക്ഷയേക്കാൾ വെല്ലുവിളിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. കവിതയെ പുകഴ്ത്തിയും പരിഹസിച്ചും ആയിരുന്നു ആദ്യം പ്രശ്നങ്ങളും വാദങ്ങളും ഉയർന്ന് വന്നിരുന്നത്. എന്നാൽ ഇപ്പോൾ പ്രശ്നം കവിത തന്നെയാണ്. ആരാണ് ശരിക്കും സഖാവ് എഴുതിയത്?.

കവിതയുടെ രചയിതാവെന്നു പറയപ്പെടുന്നായാള്‍ തന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതാണെന്ന അവകാശവുമായി പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കവിതയെ സ്വീകരിച്ചതുപോലെ തന്നെ ഈ ആരോപണത്തേയും സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. 2013ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ എഴുതി എസ്എഫ്‌ഐയുടെ മുഖമാസികയ്ക്ക അയച്ചുകൊടുത്ത സഖാവ് എന്ന തന്റെ കവിതയുടെ പിതൃത്വമേറ്റെടുത്ത സാം മാത്യുവിനെതിരെയാണ് തുറന്ന കത്തുമായി പ്രതീക്ഷ ശിവദാസ് ഫെയ്‌സ്ബുക്കിലെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരിക്കുകയാണ്.

പ്രതീക്ഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:


വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് ...

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം
ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി
പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.