തിരുവനന്തപുരം|
AISWARYA|
Last Updated:
ചൊവ്വ, 22 ഓഗസ്റ്റ് 2017 (15:30 IST)
എംബി രാജേഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍. സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയ ചിത്രം, ഭോപ്പാലില്‍ പിണറായി വിജയന് നയിക്കുന്ന പ്രതിഷേധ യാത്രയുടെ ചിത്രം എന്ന്പറഞ്ഞ് എംബി രാജേഷ് ഷെയര്‍ ചെയ്തെന്നായിരുന്നു സംഘികളുടെ വ്യാജപ്രചരണം.
ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം. എന്നാല്‍ ചിലര്‍ താങ്കളുടേതെന്ന പേരില്‍ പുറത്തുവിട്ട പോസ്റ്റ് വിശ്വസിക്കാന്‍ കേരള ജനത മണ്ടന്മാരായ സംഘികളല്ലെന്നും പറയുന്നു.
അതേസമയം തന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെതിരെ എംബി രാജേഷും രംഗത്തെത്തിയിരുന്നു. രാജേഷ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചത്.
”സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്. എന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇന്ത്യയിലെ റോഡെന്ന് പറഞ്ഞ് റഷ്യയിലെ റോഡ് പോസ്റ്റ് ചെയ്യുന്ന മന്ത്രി പുംഗവന്മാരുടെ സംസ്ക്കാര ശൂന്യരായ അനുയായികളില്‍ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍” എന്നായിരുന്നു എംബി രാജേഷിന്റെ ചോദ്യം.