പകര്‍ച്ചവ്യാധി പ്രതിരോധം: 178 സ്ഥാപങ്ങള്‍ക്ക് നോട്ടീസ്

  സേഫ് കേരള , മലപ്പുറം , പകര്‍ച്ചവ്യാധി , ആരോഗ്യവകുപ്പ്
മലപ്പുറം| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (17:17 IST)
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളും താമസ സ്ഥലവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുറസ്സായ സ്ഥാലത്തെ മല വിസര്‍ജം, മാലിന്യ നിക്ഷേപം, കൊതുകിന്റെ ഉറവിടം, ഓടകള്‍ തടസ്സപ്പെടുത്തല്‍, ജലസ്രോതസുകള്‍ മലിമാക്കല്‍, വലകെട്ടാത്ത കക്കൂസ് വെന്റ് പൈപ്പുകള്‍ എന്നിവ മൂലമുള്ള പൊതുജാരോഗ്യ പ്രശ്ങ്ങള്‍ എന്നിവയാണ് പ്രധാമായും പരിശോധിച്ചത്. 205 സ്ഥാപങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

രണ്ട് സ്ഥാപങ്ങള്‍ അടച്ചുപൂട്ടി. വൃത്തിഹീമായ ചുറ്റുപാടില്‍ തൊഴിലാളികളെ താമസിപ്പിച്ചതിനു 82 സ്ഥാപങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പൊതുജത്തിനു
ശല്യമുണ്ടാക്കിയ 32 സ്ഥാപങ്ങള്‍ക്കെതിരെയും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യമുള്ള 89 സ്ഥാപങ്ങള്‍ക്കും നോട്ടീസ് നല്‍കി. പനി ബാധിച്ച 875 പേരുടെ രക്തം പരിശോധയ്ക്ക് ശേഖരിച്ചു.

27 കുട്ടികള്‍ക്ക് യാതൊരു വിധ പ്രതിരോധ കുത്തിവെയ്പ്പും എടുത്തിട്ടില്ല എന്ന് കണ്ടെത്തി. പ്രാഥമിക - സാമൂഹികാരോഗ്യ കേന്ദ്രതലത്തില്‍ അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും ഇവയുടെ പരിധിയില്‍ വരാത്ത ഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി. ഡിഎംഒ മാരുടെ നേതൃത്വത്തിലുമാണ് പരിശോധന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :