സാദിഖലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗ് അധ്യക്ഷനാകും: പ്രഖ്യാപനം നാളെ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 മാര്‍ച്ച് 2022 (16:51 IST)
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. നാളെ ചേരുന്ന ഉന്നതാധികാര സമിതിയിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ കബറടക്കം തിങ്കളാഴ്‌ച്ച രാവിലെ പാണക്കാട് ജുമുഅത്ത് ‌പള്ളിയിൽ നടക്കും.

വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടർന്ന് മലപ്പുറം ടൗൺ‌ഹാളിൽ പൊതുപ്രദർശനത്തിന് വെയ്ക്കുമെന്ന് ലീഗ് നേതാക്കൾ അറ്ഇയിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരാലി ശിഹാബ് തങ്ങളുടെ അന്ത്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :