ബാലസംഘം മുതലുള്ള പരിചയം, സൗഹൃദം പ്രണയമായി; സച്ചിന് ഇനി ആര്യ കൂട്ട്

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (10:50 IST)

ബാലുശേരി എംഎല്‍എ കെ.എം.സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ജീവിതത്തില്‍ ഒന്നിക്കുന്നത് ഏറെ വര്‍ഷത്തെ അടുപ്പത്തിനു ശേഷം. ഒരു മാസത്തിനു ശേഷമാകും ഇരുവരുടേയും വിവാഹം. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം.നന്ദകുമാര്‍ പറഞ്ഞു. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് ഇരുവരും അടുപ്പത്തിലാകുകയും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :