ശബരിമല യുവതീപ്രവേശം; സംഘർഷം ശക്തം, കടകൾ അടപ്പിക്കുന്നു

ശബരിമല യുവതീപ്രവേശം; സംഘർഷം ശക്തം, കടകൾ അടപ്പിക്കുന്നു

Rijisha M.| Last Modified ബുധന്‍, 2 ജനുവരി 2019 (13:44 IST)
ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പലയിടങ്ങളിലും ശക്തമായ പ്രതിഷേധം തന്നെയാണ് അരങ്ങേറുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

കൊല്ലം കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആലപ്പുഴ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :