യുവതി സന്നിധാനത്ത് എത്തിയെന്ന്; പ്രതിഷേധവുമായി ഭക്തര്‍ - പൊലീസ് പരിശോധന നടത്തുന്നു

യുവതി സന്നിധാനത്ത് എത്തിയെന്ന്; പ്രതിഷേധവുമായി ഭക്തര്‍ - പൊലീസ് പരിശോധന നടത്തുന്നു

  sabarimala , sabarimala women entry , sabarimala protest , police , ശബരിമല , യുവതി , പൊലീസ് , ഭകതര്‍
സന്നിധാനം| jibin| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (20:09 IST)
സ്‌ത്രീ പ്രവേശന വിഷയം വിവാദമായിരിക്കെ അയ്യപ്പ ദര്‍ശനത്തിനായി യുവതി സന്നിധാനത്ത് പ്രവേശിച്ചതായി റിപ്പോര്‍ട്ട്.

പാന്റ്സ് ധരിച്ചെത്തിയ ഒരാള്‍ പതിനെട്ടാം പടികയറി സന്നിധാനത്തു വന്നുവെന്ന പ്രചാരണം ശക്തമായതോടെയാണ് എത്തിയത് യുവതിയാണെന്ന വാര്‍ത്തകള്‍ പരന്നത്.

സന്നിധാനത്തു യുവതി പ്രവേശിച്ചെന്ന സംശയത്തെതുടർന്നു ശ്രീകോവിലിനു ചുറ്റും കൈകോർത്തുനിന്നു ശരണം വിളിച്ചാണു ഭക്തർ പ്രതിഷേധിച്ചത്. പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ പറഞ്ഞു ഭക്തരെ അനുനയിപ്പിച്ചു.

ദര്‍ശനത്തിന് എത്തിയ യുവതിയെ തിരികെ ഇറക്കാതിരിക്കാനാണ് പ്രതിഷേധക്കാര്‍ വലയം തീര്‍ത്തിരിക്കുന്നത്. രാത്രി 10.30ഓടെ പടിപൂജ അവസാനിച്ച ശേഷം പരിശോധന നടത്താമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പൊലീസിന്റെ ഈ പരിശോധനയ്‌ക്ക് ശേഷമെ സന്നിധാനത്ത് എത്തിയവരെ തിരികെ വിടുകയുള്ളു. അതേസമയം,
പൊലീസ് പരിശോധന നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :