ശബരിമല: മണ്ഡലകാലത്ത് യുവതികൾക്ക് മല ചവിട്ടാം, വിധിയിൽ സ്റ്റേ ഇല്ല

അപർണ| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (16:31 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് കയറാമെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മല ചവിട്ടാമെന്ന് സെപ്തംബർ 28നാണ് സുപ്രീംകോടതി വിധിച്ചത്. ഈ വിധി നിലനിൽക്കുമെന്നും സ്റ്റേ ഇല്ലെന്നും കോടതി ഇപ്പോൾ എടുത്ത് പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്.

ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്റ്റേയോ നിലവിലെ സ്ഥിതി തന്നെ തുടരണമെന്ന നിർദേശമോ കോടതി നൽകിയിട്ടില്ല. ഈ മണ്ഡലകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ മാത്രമാണ് ഇന്ന് കോടതി തീരുമാനമെടുത്തത്.

സെപ്തംബർ 8ന്റെ വിധി നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഞ്ചംഗ ബഞ്ചായിരുന്നു സ്ത്രീകൾക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :