'ഗോഡ്സ് ഓണ്‍ കണ്‍ട്രി, ലേഡീസ് നോ എന്‍ട്രി'- സംഘികളെ വിമർശിച്ച് തമിഴ് യുവതികൾ, വൈറലായി വീഡിയോ

അപർണ| Last Modified വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:14 IST)
സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ഇപ്പോഴും പ്രവേശിപ്പിക്കരുതെന്ന തീരുമാനമാണ് സംഘപരിവാറിനും മറ്റ് അനുകൂല സംഘടനകൾക്കും ഇപ്പോഴുമുള്ളത്. സംഘപരിവാറിന്റെ നിലപാടിനെ പരിഹസിച്ച് തമിഴ് യുവതികളുടെ വീഡിയോ ഗാനം.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ശബരിമലയില്‍ ഞങ്ങളെ പ്രവേശിപ്പിക്കാത്തത് ന്യായമാണോ എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സംഘപരിവാറിനേയും ബിജെപിയേയും പരിഹസിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പീപ്പിള്‍ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ അവതരിപ്പിച്ച ഗാനം വിളവ് ടിവിയാണ് സംപ്രേഷണം ചെയ്തത്. ‘കടവുളെ നാട്ടില്, പെണ്‍കളെ തടുക്കറെ…ഗോഡ്സ് ഓണ്‍ കണ്‍ട്രി, ലേഡീസ് നോ എന്‍ട്രി, എന്ത ന്യായം പറയും ചേട്ടാ ചേട്ടാ… എന്നാണ് വീഡിയോയിലൂടെ യുവതികള്‍ ചോദിക്കുന്നത്.

അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന് ദൈവത്തിനും ഞങ്ങള്‍ക്കും യാഥാര്‍ഥ ഭക്തര്‍ക്കും സംശയമില്ല. സംഘികള്‍ക്ക് മാത്രമാണ് സംശയമെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. പുരുഷന്മാരുടെ വ്രതത്തെ കുറിച്ചും വീഡിയോ ഗാനത്തിലൂടെ യുവതികള്‍ പരിഹസിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :