ശബരിമല സ്‌ത്രീപ്രവേശനം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിന്ന് തന്ത്രിമാരും കൊട്ടാരം പ്രതിനിധികളും പിന്മാറി

ശബരിമല സ്‌ത്രീപ്രവേശനം: മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിന്ന് തന്ത്രിമാരും കൊട്ടാരം പ്രതിനിധികളും പിന്മാറി

Rijisha M.| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (07:45 IST)
സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയിൽനിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറി. ഇതോടെ സർക്കാരിന്റെ സമവായനീക്കം പാളി.

അതേസമയം, ഈ പശ്ചാത്തലത്തിൽ കോടതി വിധിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റേയും നീക്കം. ആരെങ്കിലും പുനഃപരിശോധനാഹർജി നൽകി മറിച്ചൊരു വിധിയുണ്ടാകുന്നതുവരെ നിലവിലെ വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർക്കാർവൃത്തങ്ങളും ദേവസ്വം ബോർഡും വിശദീകരിച്ചു.

തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എൻ എസ് എസ് എന്നിവർ സംയുക്തമായി സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകാനൊരുങ്ങുന്ന സാഹചര്യത്തിൽ, എൻ എസ് എസും പന്തളം രാജകൊട്ടാരവുമായി കൂടിയാലോചിച്ചാണ് ചർച്ചയിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് തന്ത്രി കണ്ഠര് മോഹനർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :