ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (17:39 IST)
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുന്നാൾ പൂണ്ടകൾക്കായി ശബരിമല ശ്രീ ധർമ്മശസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് തുറക്കും. മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ഭദ്രദീപം തെളിക്കും. വ്യാഴാഴ്ച - ഒക്ടോബർ 31 നാണ് ചിത്തിര ആട്ടത്തിരുനാൾ.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ പ്രത്യേക പൂജകൾ നടക്കുന്നത്.

വ്യാഴാഴ്ച - അന്ന് ഉദയാസ്തമയ പൂജ പടി പൂജ കളഭാഭിഷേകം പുഷ്പാഭിഷേകം എന്നിവയും നടക്കും. അന്നു രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. പിന്നീട് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനായി നവംബർ 15 നാണ് ശബരീശ നട വീണ്ടും തുറക്കുന്നത്. അന്നേ ദിവസം വരുന്ന ഒരു വർഷക്കാലത്തേക്കുള്ള പുതിയ മേൽശാന്തിമാരായി നിയമിതരായ അരുൺകുമാർ നമ്പൂതിരി (ശബരിമല) വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകളും അന്നു വൈകിട്ടു നടക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :