സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 നവംബര്‍ 2024 (13:51 IST)
ശബരിമലയില്‍ പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം. പാമ്പിനെ ആദ്യം കണ്ടത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ്. പതിനെട്ടാം പടിക്ക് താഴെ മഹാ കാണിക്ക ഭാഗത്തുനിന്നും അപ്പം-അരവണ കൗണ്ടറുകളിലേക്ക് പോകുന്ന അടിപ്പാതയുടെ പടിക്കെട്ടിന്റെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള തീര്‍ത്ഥാടകരുടെ യാത്രയെ തടഞ്ഞു. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി.
അതേസമയം പാമ്പ് വിഷമില്ലാത്ത ഇനം ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യമായാണ് പതിനെട്ടാം പടിക്ക് സമീപത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്. ശബരിമലയില്‍ പല ഭാഗത്തുനിന്നും പാമ്പുകളെ കാണാറുണ്ടെങ്കിലും ഇത് ആദ്യമായാണ് പതിനെട്ടാം പടിക്ക് സമീപത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്.