ശബരിമല ഒരു തരത്തിലും തിരിച്ചടിയാകില്ല; വിട്ടു വീഴ്‌ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്

ശബരിമല ഒരു തരത്തിലും തിരിച്ചടിയാകില്ല; വിട്ടു വീഴ്‌ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്

  sabarimala , sabarimala protest , CPM secretariat , CPM , ശബരിമല , സ്ത്രീ പ്രവേശനം , പിണറായി വിജയൻ
കൊച്ചി| jibin| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:56 IST)
സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്. വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും ഇന്ന് ചേര്‍ന്ന
യോഗം വിലയിരുത്തി.

ഒമ്പത് ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണം യോഗം നടത്തണം. നേരത്തെ തീരുമാനിച്ച കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയറ്റ് അഗംങ്ങളും പങ്കെടുക്കണമെന്നും യോഗം വിലയിരുത്തി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരെ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ. തെറ്റു ചെയ്യാത്തവരെ അറസ്‌റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണം. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :