ശബരിമല|
jibin|
Last Modified ബുധന്‍, 10 ഡിസംബര്‍ 2014 (21:11 IST)
സാധാരണ ഗതിയില്‍ തന്നെ കനത്ത കാവലിലാണ് ഇപ്പോള്‍ ശബരിമലയും പമ്പയും മറ്റു പ്രദേശങ്ങളും. ഡിസംബര്‍ ആറ് എന്ന തീയതി പ്രമാണിച്ചുള്ള കനത്ത സുരക്ഷയും. യുവതികള്‍ ശബരിമലയിലേക്ക് കടക്കാതിരിക്കാനായി പമ്പയില്‍ പ്രത്യേക വനിതാ പൊലീസിന്‍റെ കര്‍ശന നിരീക്ഷണവും. എങ്കിലും കഴിഞ്ഞ ദിവസം ഒരു യുവതി ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച്
ശബരിമല സന്നിധാനത്തെ നടപ്പന്തലിലെ ക്യൂവിലെത്തി എന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് നട തുറന്നപ്പോഴാണ് യുവതി ക്യൂവിലെത്തിയത്. വിവരം അറിഞ്ഞ് യുവതി ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പൊലീസിന്‍റെ പിടിയിലായി. ആന്ധ്രാ സ്വദേശിയായ് 35 കാരിയാണ് ഈ സാഹസത്തിനൊരുമ്പെട്ടത് എന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് കര്‍ശനമായ താക്കീതു നല്‍കി ഇവരെ പൊലീസ് കാവലില്‍ തന്നെ പമ്പയിലെത്തിച്ചു. എങ്കിലും പമ്പയില്‍ നിന്ന് ഇവര്‍ എങ്ങനെ സന്നിധാനം വരെ എത്തി എന്നത് പൊലീസിനെ അമ്പരപ്പിച്ചിരിക്കുകയാണിപ്പോള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.