മാളികപ്പുറത്തമ്മയ്ക്കും തങ്ക അങ്കി

ശബരിമല| VISHNU.NL| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (19:01 IST)
ഇത്തവണ മുതല്‍ മണ്ഡല പൂജയ്ക്ക് മാളികപ്പുറത്തമ്മയ്ക്കും തങ്ക അങ്കി വരുന്നു. ശ്രീധര്‍മ്മശാസ്താവിനു മാത്രമായിരുന്നു തങ്ക അങ്കി ചാര്‍ത്തിയിരുന്നത്. ഇതാദ്യമായാണ്‌ മാളികപ്പുറത്തമ്മയ്ക്കും തങ്ക അങ്കി ചാര്‍ത്തുന്നത്.

ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലെ പാലാഴി വീട്ടില്‍ സുരേഷ് കുമാര്‍ എന്ന ഭക്തനാണ്‌ മാളികപ്പുറത്തമ്മയ്ക് തങ്ക അങ്കി സമര്‍പ്പിക്കുന്നത്. ഇദ്ദേഹം തന്നെയാണ്‌ അയ്യപ്പ സ്വാമിക്കുള്ള തങ്ക പൂജാപാത്രങ്ങള്‍ സമര്‍പ്പിച്ചതും. പൂജാ പാത്രങ്ങളുടെ വില 3.17 കോടി രൂപ വരും.

പൂജാപാത്ര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസുവാണ്‌ സുരേഷ് കുമാറിനോട് തങ്ക അങ്കിയുടെ കാര്യം പറഞ്ഞത്. തങ്ക അങ്കി ചാര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ അനുമതി കൂടി ലഭിക്കണം.

മാളികപ്പുറത്തമ്മയ്ക്കുള്ള തങ്ക അങ്കി നിര്‍മ്മാണത്തിനുള്ള അളവുകള്‍ കഴിഞ്ഞദ്ഇവസം ശില്‍പ്പിക്കു മേല്‍ശാന്തി കൈമാറി. തമിഴ്നാട്ടിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ജി.ആര്‍.ടി ആണ്‌ തങ്ക അങ്കി നിര്‍മ്മിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. മുക്കാല്‍ കോടി രൂപയോളം വില മതിക്കുന്ന തങ്ക അങ്കി നിര്‍മ്മിക്കുന്നതിനായി രണ്ടര കിലോയോളം സ്വര്‍ണ്ണം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :