ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (08:35 IST)
ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് പലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ ചാലക്കയത്താണ് അപകടം നടന്നത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :