ശബരിമലയില്‍ നിയമസഭയുടെ പരിസ്ഥിതി സമിതി സന്ദര്‍ശനം നടത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (11:00 IST)
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ 23ന് രാവിലെ എരുമേലി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 12 നു പമ്പാ ദേവസ്വം ഗസ്റ്റ് ഹൗസ്
കോണ്‍ഫറന്‍സ് ഹാളിലും യോഗം ചേരും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതും ഈ ജില്ലകളിലെ ഇതര പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച നിവേദനങ്ങള്‍ സ്വീകരിക്കുന്നതുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :