ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 മെയ് 2024 (18:55 IST)
ഏലക്കായില്‍ കീടനാശിനി സാനിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അഞ്ചുകോടിയിലധികം രൂപയുടെ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ശാസ്ത്രീയമായി അരവണ നശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :