ആഴ്ചയിലൊരിക്കൽ ടാപ്പിങ്, മഴക്കാലത്ത് റെയിൻഗാർഡിങ് വേണം; വാർഷിക വിളവ് കുറയില്ലെന്ന് റബർബോർഡ്

ആഴ്ചയിലൊരിക്കൽ ടാപ്പിങ്ങ് നടത്തുന്ന റബർ കർഷകർ അതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കണമെന്ന് റബർ ബോർഡ്. ശുപാർശ ചെയ്‌തിരിക്കുന്ന അളവിലും രീതിയിലും ഉത്തേജകൗഷധം പുരട്ടി ആഴ്‌ചയിലൊരു ടാപ്പിങ് നടത്തുമ്പോൾ ഒന്നരാടം ടാപ്പിങ്ങിൽ ലഭിക്കുന്ന അത്ര

കോട്ടയം| aparna shaji| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (10:23 IST)
ആഴ്ചയിലൊരിക്കൽ ടാപ്പിങ്ങ് നടത്തുന്ന റബർ കർഷകർ അതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കണമെന്ന് റബർ ബോർഡ്. ശുപാർശ ചെയ്‌തിരിക്കുന്ന അളവിലും രീതിയിലും ഉത്തേജകൗഷധം പുരട്ടി ആഴ്‌ചയിലൊരു ടാപ്പിങ് നടത്തുമ്പോൾ ഒന്നരാടം ടാപ്പിങ്ങിൽ ലഭിക്കുന്ന അത്രയും തന്നെയോ അതിൽ കൂടുതലോ വാർഷികവിളവ് ലഭിക്കും.

ഒരാഴ്ചത്തെ ടാപ്പിങ് പൂർണമായും വിട്ട് കളഞ്ഞാൽ ഉൽപ്പാദത്തിൽ കാര്യമായ കുറവ് ഉണ്ടാകും. കൃത്യമായ അളവിൽ ടാപ്പിങ് ലഭിക്കണമെങ്കിൽ മഴക്കാലത്ത് റെയിൻഗാർഡിങ് ആവശ്യമാണ്. വേണ്ടത്. രണ്ടര മില്ലിമീറ്റർ കനത്തിലാണ് ഓരോ ടാപ്പിങ്ങിലും പട്ട അരിയേണ്ടത്. കനം ഇതിലും കുറഞ്ഞുപോയാൽ ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാകും. മാത്രവുമല്ല, ശരിയായ ആഴത്തിൽ ടാപ്പ് ചെയ്യുകയും വേണം.

ഓരോ നാലു ടാപ്പിങ്ങിനുശേഷവും അഞ്ചാമത്തെ ടാപ്പിങ്ങിന് 72 മണിക്കൂർ മുൻപാണ് ഉത്തേജകമരുന്നു പുരട്ടേണ്ടത്. ഉദാഹരണത്തിന് ചൊവ്വാഴ്‌ച ദിവസമാണ് ടാപ്പ് ചെയ്യുന്നതെങ്കിൽ നാലു ചൊവ്വാഴ്‌ചകൾക്കുശേഷം വരുന്ന ശനിയാഴ്‌ച മരുന്നു പുരട്ടണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :