രാജ്യത്തെ ആര്‍ടിപിസിആര്‍ പരിശോധന ടെസ്റ്റിനുള്ള എറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലേത്; കുറയ്ക്കണമെന്നു കെപിസിസി

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (18:35 IST)
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗനിര്‍ണ്ണയത്തിനും പ്രതിരോധത്തിനും വേഗം കൂട്ടണമെന്ന് കെപിസിസസി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെപിസിസിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരനാണ് ഈ ആവശ്യം ഉന്നയിച്ചത്.

കോവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും നാനൂറ് രൂപയ്ക്കു വരെ ഈ പരിശോധന നടത്തുമ്പോള്‍ കേരളത്തില്‍1700 രൂപയാണ് ഈടാക്കുന്നത്. സാധാരണക്കാരനു താങ്ങാനാവത്ത നിരക്കാണിത്. ഈ നിരക്ക് പകുതിയെങ്കിലുമാക്കണമെന്ന് ഡോ. രാജശേഖരന്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും
കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കണം. വാക്‌സിന്‍ വിതരണം എത്രനാള്‍ക്കു ള്ളില്‍ പൂര്‍ത്തി യാക്കാനാകുമെന്ന്‌സര്‍ക്കാര്‍ വ്യക്തത വരുത്തണം. കോവിഡ് ചികിത്സയ്ക്കുള്ള സര്ക്കാകര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഒരു യൂണിറ്റായി കണക്കാക്കി എല്ലായിടത്തും വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :