സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 നവംബര്‍ 2021 (08:56 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുന്നു. ഒരു ദൃക്സാക്ഷിയും കൊല്ലപ്പെട്ട സഞ്ചിത്തിന്റെ ഭാര്യയും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. മറ്റുസാക്ഷികളുണ്ടോയെന്ന് അന്വേഷിച്ച ശേഷം അവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും രേഖാചിത്രം പുറത്തുവിടുന്നത്.
അതേസമയം പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത് മനസിലായത്.